2016 നവംബർ 29, ചൊവ്വാഴ്ച

Reflection during teaching practice - second week

21/11/2016 - 25/11/2016                                            ഉപജില്ലാ   കലോത്സവം  ഡിസംബർ 5 മുതൽ  ആരംഭിക്കുകയാണ്.ഇതിൽ  ഒപ്പനയ്ക്കുള്ള  പരിശീലനത്തിന് നേതൃത്വം  നൽകി.8 A  ക്ലാസിൽ  സോഷ്യഗ്രാം   പ്രാക്ടിക്കൽ  നടത്തി. കുട്ടികളുടെ സാമൂഹിക ഇടപടലുകൾ  മനസിലാക്കാനാണ്  ഈ  പ്രാക്ടിക്കൽ  നടത്തിയത്. ഒഴിവു സമയങ്ങളിൽ  നിങ്ങൾക്ക്   ആരുടെ   കൂടെ  സമയം  ചെലവഴിക്കാനാണ്  ഇഷ്ടം  എന്നതായിരുന്നു   അധ്യാപിക   ചോദിച്ച  ചോദ്യം . ആക്ടിവിറ്റി കാർഡുകൾ, ICT, രണ്ടളവുകളുള്ള  ചതുരങ്ങളുടെ  മാതൃകകൾ  എന്നി   പഠനോപകരണങ്ങൾ  ആണ്  അധ്യാപിക   ക്ലാസിൽ  ഉപയോഗിച്ചത്.കൂടുതലും   പ്രശ്നനിർധാരണ  ക്ലാസ്സാണ്   ഉണ്ടായിരുന്നത് . ബുധനാഴ്ച   സ്കൂളിൽ  അസംബ്ലി  ഉണ്ടാരുന്നു .UP ,  HS  എന്നി   വിഭാഗങ്ങളെ  ഉൾപ്പെടുത്തിയാണ്  സ്കൂൾ  അസംബ്ലി  നടത്തിയത് . ഈശ്വരപ്രാര്ഥനയോടെ  അസംബ്ലി   ആരംഭിച്ചു . പത്താം  ക്ലാസ്സിലെ  വിദ്യാർഥിനി  പ്രതിജ്ഞ  ചൊല്ലി കൊടുത്തു . പിന്നീട്  അസ്സംബ്ലിയിൽ  പ്രധാനാധ്യാപകൻ   ആയ  അബ്‌ദുൾ റസാഖ്  സാർ  സംസാരിച്ചു . തുടർന്ന്  ഗണിതശാസ്ത്ര  മേളയിൽ  വിജയികൾ  ആയവർക്കുള്ള   സർട്ടിഫിക്കറ്റ്  വിതരണവും  സമ്മാനദാനവും  നടത്തി . സാമുഖ്യശാസ്ത്ര  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ജില്ലാ , റവന്യൂ  തലത്തിൽ   നടന്ന  മത്സരത്തിൽ   ഒന്നാം  സ്ഥാനം  നേടിയ  പത്താം ക്ലാസ്സിലെ സാന്ദ്ര  എന്ന  വിദ്യാർഥിനിക്കും  ,  എട്ടാം  ക്ലാസ്സിലെ  അഭിനവ്  എന്ന  വിദ്യാർഥിക്കും  ട്രോഫിയും  സർട്ടിഫിക്കറ്റും  നൽകി  അനുമോദിച്ചു ,ദേശിയ ഗാനം  പാടി  അസംബ്ലി  പിരിച്ചു വിട്ടു .വെള്ളിയാഴ്ച  സ്കൂളിൽ  വെച്ച് സ്കോളർഷിപ്പ്  വിതരണം  നടത്തി .  കഴിഞ്ഞ  വർഷം  പഠനത്തിൽ  ഉയർന്ന  വിജയം  നേടിയ  വിദ്യാർഥികൾക്കു സ്കോളർഷിപ്  നൽകി . എസ് .എസ് .എൽ .സി , ഹയർസെക്കണ്ടറി ,വി ,എച് ,എസ്‌ ,ഇ  എന്നി വിഭാഗങ്ങളിൽ  എല്ലാ  വിഷയങ്ങളിലും  എ  പ്ലസ്   നേടിയ  വിദ്യാർഥികൾക്കും  ദേശിയ  തലത്തിൽ   സമ്മാനം  ലഭിച്ചവർക്കും  സ്കോളർഷിപ്  നൽകി  അനുമോദിച്ചു .
ബ്ലോഗിൽ അപ്‌ലോഡ്  ചെയ്യുന്നു 

കുട്ടികളുടെ ബുക്കുകൾ ചെക്ക്‌ചെയ്യുന്നു 

ബ്ലോഗിൽ എഴുതുന്നു 

reflection during teaching practice-week 1

16 / 11 / 2016   _ 18 / 11 / 2016
         അംശബന്ധം  എന്ന  യൂണിറ്റ്  8 A  ക്ലാസ്സിൽ  ആരംഭിച്ചു .നിത്യ ജീവിതവുമായി  ബന്ധപ്പെട്ട  ഉദാഹരണങ്ങൾ  നൽകിക്കൊണ്ടാണ്  അദ്ധ്യാപിക  അംശബന്ധം  എന്ന ആശയം  കുട്ടികളിൽ  എത്തിച്ചത് .സംഖ്യാ രേഖ  വരയ്ക്കാൻ  അദ്ധ്യാപിക   ജിയോജിബ്ര  സോഫ്റ്റ്‌വെയർ  ഉപയോഗിച്ചത്  കുട്ടികളിൽ  ഗണിതത്തോടുള്ള  താല്പര്യമുണ്ടാക്കിയെടുക്കാൻ  സാധിച്ചു .ഭിന്നസംഖ്യകളെ  സൂചിപ്പിക്കുന്ന  മോഡൽ ,ആക്ടിവിറ്റി കാർഡ്‌സ് ,ചാർട്ടു കൾ  എന്നി  പഠന ഉപകരണങ്ങൾ  ആണ്   അധ്യാപിക  ക്ലാസ്സിൽ   ഉപയോഗിച്ചത് .

 ആമുഖം 

നാലാം  സെമസ്റ്റർ  അധ്യയന വർഷത്തെ  ബി.എഡ്  കരിക്കുളത്തിന്റെ  ഭാഗമായുള്ള   അദ്ധ്യാപക  പരിശീലനം   നവംബർ  16  മുതൽ  ഡിസംബർ  9  വരെ  അമ്പലപ്പുഴ  മോഡൽ  ഹൈ സ്കൂളിൽ  നടക്കുക  ഉണ്ടായി .മലയാളം  ഒപ്ഷനാലിൽ  നിന്നും  രാഹുൽ  ആർ ,ശ്രീക്കുട്ടി ബാബുക്കുട്ടൻ  എന്നിവരും ഗണിത  വിഭാഗത്തിൽ  നിന്നും  വിന്ധ്യ നാഥ് .വി ,രശ്മി  കെ .ആർ  എന്നിവരും  ആണ്  അമ്പലപ്പുഴ  സ്കൂളിൽ  ഉണ്ടായിരുന്നത്  . അബ്ദുൽ റസാഖ്  എന്ന  അധ്യാപകൻ  ആണ്  സ്കൂളിന്റെ  പ്രധാനാധ്യാപകൻ .10 -4  വരെ  ആണ് സ്കൂൾ സമയം .

"EDUCATION  certainly is a means to all-round progress of man.

                                                                                                  -MAHATMA GANDHI