2016 നവംബർ 29, ചൊവ്വാഴ്ച

Reflection during teaching practice - second week

21/11/2016 - 25/11/2016                                            ഉപജില്ലാ   കലോത്സവം  ഡിസംബർ 5 മുതൽ  ആരംഭിക്കുകയാണ്.ഇതിൽ  ഒപ്പനയ്ക്കുള്ള  പരിശീലനത്തിന് നേതൃത്വം  നൽകി.8 A  ക്ലാസിൽ  സോഷ്യഗ്രാം   പ്രാക്ടിക്കൽ  നടത്തി. കുട്ടികളുടെ സാമൂഹിക ഇടപടലുകൾ  മനസിലാക്കാനാണ്  ഈ  പ്രാക്ടിക്കൽ  നടത്തിയത്. ഒഴിവു സമയങ്ങളിൽ  നിങ്ങൾക്ക്   ആരുടെ   കൂടെ  സമയം  ചെലവഴിക്കാനാണ്  ഇഷ്ടം  എന്നതായിരുന്നു   അധ്യാപിക   ചോദിച്ച  ചോദ്യം . ആക്ടിവിറ്റി കാർഡുകൾ, ICT, രണ്ടളവുകളുള്ള  ചതുരങ്ങളുടെ  മാതൃകകൾ  എന്നി   പഠനോപകരണങ്ങൾ  ആണ്  അധ്യാപിക   ക്ലാസിൽ  ഉപയോഗിച്ചത്.കൂടുതലും   പ്രശ്നനിർധാരണ  ക്ലാസ്സാണ്   ഉണ്ടായിരുന്നത് . ബുധനാഴ്ച   സ്കൂളിൽ  അസംബ്ലി  ഉണ്ടാരുന്നു .UP ,  HS  എന്നി   വിഭാഗങ്ങളെ  ഉൾപ്പെടുത്തിയാണ്  സ്കൂൾ  അസംബ്ലി  നടത്തിയത് . ഈശ്വരപ്രാര്ഥനയോടെ  അസംബ്ലി   ആരംഭിച്ചു . പത്താം  ക്ലാസ്സിലെ  വിദ്യാർഥിനി  പ്രതിജ്ഞ  ചൊല്ലി കൊടുത്തു . പിന്നീട്  അസ്സംബ്ലിയിൽ  പ്രധാനാധ്യാപകൻ   ആയ  അബ്‌ദുൾ റസാഖ്  സാർ  സംസാരിച്ചു . തുടർന്ന്  ഗണിതശാസ്ത്ര  മേളയിൽ  വിജയികൾ  ആയവർക്കുള്ള   സർട്ടിഫിക്കറ്റ്  വിതരണവും  സമ്മാനദാനവും  നടത്തി . സാമുഖ്യശാസ്ത്ര  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ജില്ലാ , റവന്യൂ  തലത്തിൽ   നടന്ന  മത്സരത്തിൽ   ഒന്നാം  സ്ഥാനം  നേടിയ  പത്താം ക്ലാസ്സിലെ സാന്ദ്ര  എന്ന  വിദ്യാർഥിനിക്കും  ,  എട്ടാം  ക്ലാസ്സിലെ  അഭിനവ്  എന്ന  വിദ്യാർഥിക്കും  ട്രോഫിയും  സർട്ടിഫിക്കറ്റും  നൽകി  അനുമോദിച്ചു ,ദേശിയ ഗാനം  പാടി  അസംബ്ലി  പിരിച്ചു വിട്ടു .വെള്ളിയാഴ്ച  സ്കൂളിൽ  വെച്ച് സ്കോളർഷിപ്പ്  വിതരണം  നടത്തി .  കഴിഞ്ഞ  വർഷം  പഠനത്തിൽ  ഉയർന്ന  വിജയം  നേടിയ  വിദ്യാർഥികൾക്കു സ്കോളർഷിപ്  നൽകി . എസ് .എസ് .എൽ .സി , ഹയർസെക്കണ്ടറി ,വി ,എച് ,എസ്‌ ,ഇ  എന്നി വിഭാഗങ്ങളിൽ  എല്ലാ  വിഷയങ്ങളിലും  എ  പ്ലസ്   നേടിയ  വിദ്യാർഥികൾക്കും  ദേശിയ  തലത്തിൽ   സമ്മാനം  ലഭിച്ചവർക്കും  സ്കോളർഷിപ്  നൽകി  അനുമോദിച്ചു .
ബ്ലോഗിൽ അപ്‌ലോഡ്  ചെയ്യുന്നു 

കുട്ടികളുടെ ബുക്കുകൾ ചെക്ക്‌ചെയ്യുന്നു 

ബ്ലോഗിൽ എഴുതുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ