2016 ഡിസംബർ 26, തിങ്കളാഴ്‌ച

Reflection during teaching practice -fourth week

05/12/2016  -  9/12/2016

അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയും അങ്ങനെ കടന്നു പോയി .വ്യത്യസ്തമാർന്ന അനുഭവങ്ങളിലൂടെ ആണ് ദിനങ്ങൾ കടന്നു പോയത്.ഈ ചൊവ്വാഴ്ച  ആണ് തമിഴ്നാടിന്റെ 'അമ്മ ആയ ജയലളിത  അന്തരിച്ചത് .അതിനാൽ  അന്ന് സ്കൂൾ അവധി ആയിരുന്നു .മൂന്ന് അളവുകൾ തമ്മിലുള്ള അംശബന്ധം തന്നാൽ മൂന്ന് അളവുകളും എങ്ങനെ കണ്ടെത്താം എന്ന ആശയം കുട്ടികളിലെത്തിക്കാൻ അധ്യാപികക് സാധിച്ചു .മുന്നറിവുകൾ പരിശോധിച്ച് കൊണ്ടാണ് അദ്ധ്യാപിക ആശയത്തിൽ എത്തി ചേർന്നത് .INQUIRY TRAINING MODEL  ഉപയോഗിച്ചു അദ്ധ്യാപിക പഠിപ്പിച്ചതിനാൽ  ആശയം കുട്ടികളിൽ വേഗം എത്തിക്കാൻ സാധിച്ചു .YES/NO എന്നി ഉത്തരങ്ങൾ വരുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് കുട്ടികൾ ചോദിച്ചത്.ആക്ടിവിറ്റി കാർഡുകൾ ,സാധാരണ ക്ലാസ് റൂം സാമഗ്രികൾ എന്നിവ ആണ് അദ്ധ്യാപിക ഉപയോഗിച്ച പഠന സഹായികൾ.അദ്ധ്യാപിക കുട്ടികൾക്കു ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തിയിരുന്നു .ഇതിലൂടെ കുട്ടികൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മേഖല അധ്യാപികക്ക്  മനസിലാക്കാൻ സാധിച്ചു.അതിനുള്ള പരിഹാര ബോധനം കുട്ടികൾക്കു നൽകി .വെള്ളിയാഴ്ച സ്കൂളിൽ പൊതു അസംബ്ലി ഉണ്ടായിരുന്നു . യു .പി ,ഹൈ സ്കൂൾ ,ഹയർസെക്കണ്ടറി ,വി .എച് .എസ് .ഇ  എന്നി വിഭാഗങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി ആണ് അസംബ്ലി സംഘടിപ്പിച്ചത് .നവകേരളം മിഷന്റെ   കീഴിലുള്ള ഹരിത കേരളം പദ്ധതിയുടെ ലക്‌ഷ്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു അസംബ്ലി യുടെ അജണ്ട .സ്കൂൾ ചെയർ പേഴ്സൺ ആയ അപർണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
s p c training
school assembly

2016 ഡിസംബർ 25, ഞായറാഴ്‌ച

NCC DAY

3/12/2016
ഡിസംബർ മൂന്നാം തീയതി അമ്പലപ്പുഴ സ്കൂളിലെ NCC ഡേ ആയി ആഘോഷിക്കുന്നുണ്ടായിരുന്നു .അതിനെ ഭാഗമായി സ്കൂളിലെ NCC ആൺകുട്ടികളും ,പെൺകുട്ടികളും ആലപ്പുഴ ശാന്തി ഭവനിലേക്ക് യാത്ര തിരിച്ചു .കുട്ടികൾ ശേഖരിച്ച തുണികളും അതോടൊപ്പം അവർക്കുള്ള ഉച്ചഭക്ഷണവും അവർ കരുതിയിരുന്നു .കുട്ടികളുടെ സാമൂഹിക സേവനം വളർത്താൻ ഏത് സഹായകരമായി.NCC യുടെ ചുമതല ഉള്ള തങ്കച്ചൻ സാർ ,ദീപ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് സംഘം യാത്ര തിരിച്ചത് .കുട്ടികൾ ശാന്തി ഭവനിലെ അന്തേവാസികളുടെ ക്ഷേമവിവരം തിരക്കി മനസിലാക്കി .പ്രാർത്ഥനക്കു ശേഷം ഉച്ച ഭക്ഷണം നൽകി .ചിക്കൻ ബിരിയാണി ആയിരുന്നു ഉച്ച ഭക്ഷണം .കുട്ടികളുമായുള്ള സമ്പർക്കം മൂലം ഒരു നിമിഷത്തേക് എങ്കിലും അവരുടെ വേദനകൾ മറക്കാൻ സാധിച്ചു.



2016 ഡിസംബർ 8, വ്യാഴാഴ്‌ച

Reflection during teaching practice-third week

 28/11/ 2016 -  2/ 12 / 2016 
 അധ്യാപക പരിശീലനത്തിന്റെ മൂന്നാം ആഴ്ചയിലെ പഠന അനുഭവങ്ങൾ ആണ് ഞാൻ ഇവിടെ കുറിക്കുന്നത് .തിങ്കളാഴ്ച്ച ഹർത്താൽ ആയിരുന്നതിനാൽ ക്ലാസ് ഇല്ലാരുന്നു.അംശബന്ധം മാറുമ്പോൾ അളവുകളും മാറുന്ന പ്രവർത്തനങ്ങൾ ആണ് ക്ലാസ്സിൽ അദ്ധ്യാപിക ചെയ്യിച്ചത്.രണ്ടു അളവുകൾ തമ്മിലുള്ള അംശബന്ധവും അവ തമ്മിലുള്ള മറ്റേതെങ്കിലും  ഒരു ബന്ധവും  തന്നിരുന്നാൽ ഓരോ അളവും എങ്ങനെ കണ്ടുപിടിക്കാം എന്ന ആശയം അധ്യാപികക്ക് കുട്ടികളിലെത്തിക്കാൻ  സാധിച്ചു.ICT ,ആക്ടിവിറ്റിക്കാർഡുകൾ ,സാധാരണ ക്ലാസ്സ്‌റൂം സാമഗ്രികൾ  എന്നീ പഠനോപകരണങ്ങൾ  ആണ് കുട്ടികളിൽ  ആശയം എത്തിക്കാൻ അധ്യാപികക്ക് സഹായകരമായത്. ICT  ഉപയോഗിച്ചതിലൂടെ കുട്ടികളിൽ ഗണിതത്തോട് താല്പര്യമുണ്ടാകാൻ അധ്യാപികക്ക് സാധിച്ചു.

അമ്പലപ്പുഴ  ഉപജില്ലാ കലോത്സവം  ഡിസംബർ 5 മുതൽ 7 വരെ കെ.കെ. കുഞ്ചുപിള്ള സ്മാരക മെമ്മോറിയൽ ഹൈ സ്കൂളിൽ വെച്ച് നടത്തപെടുകയാണ്. ഇതിൽ ഗാനമേള  പരിശീലനം ഞങ്ങൾ  ഇരുന്ന റൂമിൽ  വെച്ചാണ് നടന്നത്. ഒപ്പനയുടെ പരിശീലനത്തിന്  ഞങ്ങൾ നേതൃത്വം നൽകി.













 ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത്  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ക്ലാസും  ഒരു ക്വിസ്സ് മത്സരവും  സംഘടിപ്പിച്ചിരുന്നു. 11 മണിമുതലാണ് ക്ലാസ്സാരംഭിച്ചത്.സ്കൂളിലെ  സ്മാർട്ട് റൂമിൽ  വെച്ചാണ് ക്ലാസ് നടത്തിയത്. അമ്പലപ്പുഴ അർബൻ  ഹെൽത്ത് സെന്ററിൽ നിന്നും 3 ഡോക്ടർമാർ ആണ് ബോധവത്കരണ ക്ലാസിനു  നേതൃത്വം നൽകിയത്. സ്കൂളിന്റെ പ്രധാനാധ്യാപകൻ  ആയ അബ്‌ദുൾ റസാഖ് സാർ ക്ലാസിനു സ്വാഗതം പറഞ്ഞു. തുടർന്ന് എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചു ഡോക്ടർമാർ ക്ലാസ് എടുത്തു .തുടർന്ന് എയ്ഡ്സ് എന്ന രോഗത്തെ പ്രതിരോധിക്കാനുള്ള പ്രതിജ്ഞ ഡോക്ടർമാർ കുട്ടികൾക്കു പറഞ്ഞു കൊടുത്തു .നല്ലൊരു ക്ലാസ്സാണ് കുട്ടികൾക്കു കിട്ടിയത് .അതിനു ശേഷം ക്ലാസ്സുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി .ക്വിസ് മത്സരത്തിന്
ഞങ്ങൾ നേതൃത്വം നൽകി .
15 ചോദ്യങ്ങളിൽ നിന്നും 8 D ലെ ഗോവർധൻ എന്ന വിദ്യാർഥി ഒന്നാം സ്ഥാനം നേടി .10 E ലെ ഷാഹിന എന്ന വിദ്യാർഥിനി രണ്ടാം സ്ഥാനവും 9 D ലെ വിദ്യാർഥി മൂന്നാം സ്ഥാനവും നേടി .സ്കൂൾ അസ്സെംബ്ലിയിൽ വിജയികൾ ആയവർക്കുള്ള സമ്മാന വിതരണം നടത്തുമെന്ന് അറിയിച്ചു . 

 ഡോക്ടർ ക്ലാസ് എടുക്കുന്നു ..


കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു .
ഡിസംബർ 2 വെള്ളിയാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു.U.P വിഭാഗത്തിലെ കുട്ടികൾ ആണ് അസംബ്ലി അവതരിപ്പിച്ചത് .ഈശ്വര പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു.തുടർന്ന് പ്രതിജ്ഞ,പത്രവാർത്ത എന്നിവ അവതരിപ്പിച്ചു. സ്നേഹം എന്നതായിരുന്നു 7 ആം ക്ലാസ്സിലെ കുട്ടി അവതരിപ്പിച്ച ഇന്നത്തെ ചിന്താവിഷയം.ദേശിയ ഗാനം പാടി അസംബ്ലി പിരിച്ചു വിട്ടു .