28/11/ 2016 - 2/ 12 / 2016
അധ്യാപക പരിശീലനത്തിന്റെ മൂന്നാം ആഴ്ചയിലെ പഠന അനുഭവങ്ങൾ ആണ് ഞാൻ ഇവിടെ കുറിക്കുന്നത് .തിങ്കളാഴ്ച്ച ഹർത്താൽ ആയിരുന്നതിനാൽ ക്ലാസ് ഇല്ലാരുന്നു.അംശബന്ധം മാറുമ്പോൾ അളവുകളും മാറുന്ന പ്രവർത്തനങ്ങൾ ആണ് ക്ലാസ്സിൽ അദ്ധ്യാപിക ചെയ്യിച്ചത്.രണ്ടു അളവുകൾ തമ്മിലുള്ള അംശബന്ധവും അവ തമ്മിലുള്ള മറ്റേതെങ്കിലും ഒരു ബന്ധവും തന്നിരുന്നാൽ ഓരോ അളവും എങ്ങനെ കണ്ടുപിടിക്കാം എന്ന ആശയം അധ്യാപികക്ക് കുട്ടികളിലെത്തിക്കാൻ സാധിച്ചു.ICT ,ആക്ടിവിറ്റിക്കാർഡുകൾ ,സാധാരണ ക്ലാസ്സ്‌റൂം സാമഗ്രികൾ എന്നീ പഠനോപകരണങ്ങൾ ആണ് കുട്ടികളിൽ ആശയം എത്തിക്കാൻ അധ്യാപികക്ക് സഹായകരമായത്. ICT ഉപയോഗിച്ചതിലൂടെ കുട്ടികളിൽ ഗണിതത്തോട് താല്പര്യമുണ്ടാകാൻ അധ്യാപികക്ക് സാധിച്ചു.
അമ്പലപ്പുഴ ഉപജില്ലാ കലോത്സവം ഡിസംബർ 5 മുതൽ 7 വരെ കെ.കെ. കുഞ്ചുപിള്ള സ്മാരക മെമ്മോറിയൽ ഹൈ സ്കൂളിൽ വെച്ച് നടത്തപെടുകയാണ്. ഇതിൽ ഗാനമേള പരിശീലനം ഞങ്ങൾ ഇരുന്ന റൂമിൽ വെച്ചാണ് നടന്നത്. ഒപ്പനയുടെ പരിശീലനത്തിന് ഞങ്ങൾ നേതൃത്വം നൽകി.
ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസും ഒരു ക്വിസ്സ് മത്സരവും സംഘടിപ്പിച്ചിരുന്നു. 11 മണിമുതലാണ് ക്ലാസ്സാരംഭിച്ചത്.സ്കൂളിലെ സ്മാർട്ട് റൂമിൽ വെച്ചാണ് ക്ലാസ് നടത്തിയത്. അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിൽ നിന്നും 3 ഡോക്ടർമാർ ആണ് ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകിയത്. സ്കൂളിന്റെ പ്രധാനാധ്യാപകൻ ആയ അബ്‌ദുൾ റസാഖ് സാർ ക്ലാസിനു സ്വാഗതം പറഞ്ഞു. തുടർന്ന് എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചു ഡോക്ടർമാർ ക്ലാസ് എടുത്തു .തുടർന്ന് എയ്ഡ്സ് എന്ന രോഗത്തെ പ്രതിരോധിക്കാനുള്ള പ്രതിജ്ഞ ഡോക്ടർമാർ കുട്ടികൾക്കു പറഞ്ഞു കൊടുത്തു .നല്ലൊരു ക്ലാസ്സാണ് കുട്ടികൾക്കു കിട്ടിയത് .അതിനു ശേഷം ക്ലാസ്സുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി .ക്വിസ് മത്സരത്തിന്
15 ചോദ്യങ്ങളിൽ നിന്നും 8 D ലെ ഗോവർധൻ എന്ന വിദ്യാർഥി ഒന്നാം സ്ഥാനം നേടി .10 E ലെ ഷാഹിന എന്ന വിദ്യാർഥിനി രണ്ടാം സ്ഥാനവും 9 D ലെ വിദ്യാർഥി മൂന്നാം സ്ഥാനവും നേടി .സ്കൂൾ അസ്സെംബ്ലിയിൽ വിജയികൾ ആയവർക്കുള്ള സമ്മാന വിതരണം നടത്തുമെന്ന് അറിയിച്ചു .
![]() |
| ഡോക്ടർ ക്ലാസ് എടുക്കുന്നു .. |










അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ