2017 ഫെബ്രുവരി 14, ചൊവ്വാഴ്ച

SECOND INNOVATIVE LESSON

        ചതുർഭുജ പരപ്പ് എന്ന യൂണിറ്റിലെ ആശയങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടാണ് innovative lesson  തയാറാക്കിയത്.ചതുരം,സമചതുരം, സാമാന്തരികം, സമഭുജസാമന്തരികം, ലംബകം, സമപാർശ്വലംബകം എന്നി ജ്യാമിതീയ രൂപങ്ങളുടെ ആകൃതിയും, പ്രത്യേകതകളും കുട്ടികളിലെത്തിക്കാൻ സാധിച്ചു.
          6 ബോക്സിലായാണ്  ജ്യാമിതീയ രൂപങ്ങൾ  അടുക്കി വച്ചിരുന്നത്. ഓരോ ബോക്സിലും ജ്യാമിതീയ രൂപങ്ങളുടെ പേര് എഴുതിയിരുന്നു. ഒരു കാർഡിൽ  ആറ് ജ്യാമിതീയ രൂപങ്ങളുടെ  ആകൃതികൾ അടുക്കി വച്ചിട്ടുണ്ട്. മറ്റൊരു കാർഡിൽ ഈ ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളും  അടുക്കി വച്ചിട്ടുണ്ട്. ഇത് കുട്ടികൾ ശരിയായ രീതിയിൽ അടുക്കി വച്ചു.

INNOVATIVE LESSON PLAN

      സാമന്തരികങ്ങളിൽ  രണ്ടാമത്തെ വശം മാറിയിട്ടും  പരപ്പളവിൽ മാറ്റമുണ്ടാവുന്നില്ല എന്ന ആശയം  ആണ് ഞാൻ കുട്ടികളിലെത്തിച്ചത്. ഇതിലൂടെ കുട്ടികളുടെ ഗണിതാ സ്വാദന ശേഷി വർധിപ്പിക്കാൻ സാധിച്ചു. സാധാരണ ക്ലാസ് റൂം അന്തരീക്ഷത്തിൽ നിന്നും മാറി കുട്ടികളുടെ സർഗ്ഗാത്മകത വർധിപ്പിക്കാൻ സാധിച്ചു. PowerPoint presentation ഉപയോഗിച്ചാണ് innovative lesson എടുത്തത്.
       






















2017 ഫെബ്രുവരി 2, വ്യാഴാഴ്‌ച

Reflection during teaching practice

             23/01/2017  -  24/01/2017

            കലോത്സവം സ്കൂളിൽ നടന്നതിനാൽ 4 ദിവസത്തെ ക്ലാസ് നഷ്ടപ്പെട്ടിരുന്നു.അതിനാൽ രണ്ടു ദിവസം കൂടി ക്ലാസ് എടുക്കാൻ അനുവാദം ലഭിച്ചിരുന്നു. അതിനാൽ കുട്ടികൾക്കു ഒരു ബോധവത്കരണ ക്ലാസ് എടുത്തു. Substance abuse എന്നി വിഷയത്തിലാണ് കുട്ടികൾക്കു ബോധവത്കരണം നൽകിയത്. 8 A ക്ലാസ്സിൽ achievement test നടത്തി.
                   സ്കൂളിൽ നിന്ന് മടങ്ങുന്ന ദിവസം ഞങ്ങൾക്കായി ഒരു മീറ്റിംഗ് സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു.H M ഞങ്ങൾക് ആശംസകൾ അറിയിച്ചു.കൂടാതെ സീനിയർ അധ്യാപകരും ഞങ്ങൾക് ആശംസകൾ അറിയിച്ചു. സ്കൂളിൽ ncc പരേഡ് നടക്കുന്നുണ്ടാരുന്നു.ഏറെ വേദനയോടെ ആണ് സ്കൂളിൽ നിന്ന് പടിയിറങ്ങിയത്.


                     💐  16/01/2017  -  20/01/2017

                      സമഭുജസാമാന്തരീകവുമായി ബന്ധപ്പെട്ട പ്രശ്നനിർധരണ ക്ലാസ്,സമപാർശ്വ ലംബകം ,ലംബകം,ചതുർഭുജം, എന്നിവയുടെ പരപ്പളവ് എങ്ങനെ കണ്ടുപിടുക്കാം  എന്ന ആശയങ്ങൾ ആണ് പഠിപ്പിച്ചത്.concept attainment model, I C T എന്നിവയുടെ സഹായത്തോടെ ആണ് അദ്ധ്യാപിക കുട്ടികളിൽ  ആശയം എത്തിച്ചത്. 9 B ക്ലാസ്സിൽ യോഗ ക്ലാസ് എടുത്തു.

Reflection during teaching practice

                    9/01/2017  - 13/01/2017
   
     കലോത്സവത്തിനു ശേഷം ഈ ആഴ്ചയാണ്  ക്ലാസ് ആരംഭിച്ചത്.ചതുർഭുജ പരപ്പ് എന്ന യൂണിറ്റാണ്  8 A ക്ലാസിൽ പഠിപ്പിച്ചത്. അതിൽ സാമാന്തരീകത്തിന്റെ പരപ്പളവ്, സമചതുരത്തിന്റെ പരപ്പളവ്, സമഭുജ സാമാന്തരീകത്തിന്റെ പരപ്പളവ് എന്നീ ആശയങ്ങൾ ഈ ആഴ്ച ക്ലാസിൽ പഠിപ്പിച്ചു.
              സാമാന്തരീകത്തിന്റെ മാതൃക, സമചതുരത്തിന്റെ മാതൃക എന്നി  പഠനോപകരണങ്ങൾ ആണ് അധ്യപിക ക്ലാസിൽ ഉപയോഗിച്ചത്.കൂടാതെ ഐ സി ടി ക്ലാസ്സ് എടുത്തു. സമഭുജസാമാന്തരീകത്തിന്റെ പരപ്പളവ് എന്ന ആശയം കുട്ടികളിലെത്തിക്കാൻ അധ്യാപിക constructivist model ക്ലാസ്സിൽ ഉപയോഗിച്ചു.
         ഈ ആഴ്ചയിൽ അസംബ്ലി ഉണ്ടായിരുന്നു. കലോത്സവത്തിന് ശേഷം  കൂടുന്ന അസംബ്ലി ആയതിനാൽ എല്ലാ വിഭാഗത്തിലെയും കുട്ടികളെയും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്.