2017 ജനുവരി 29, ഞായറാഴ്‌ച

Kalolsava visheshangal

                  3/01/2017-6/01/2017
     
         ഇന്ന് നാലാം സെമസ്റ്റർ അധ്യാപക പരീശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. എന്നാൽ ആലപ്പുഴ  റവന്യു ജില്ലാ കലോത്സവം ഇന്ന് മുതൽ അമ്പലപ്പുഴ മോഡൽ ഹൈസ്ക്കൂളിൽ വച്ച് നടത്തപ്പെടുന്നതിനാൽ ക്ലാസ് ലഭിച്ചിരുന്നില്ല. ആകെ 10 വേദികളിലായാണ് മത്സരം സംഘടിപ്പിച്ചത്.കലോത്സവം ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി സുധാകരൻ സാർ ഉദ്ഘാടനം ചെയ്തു.കലോ ത്സവത്തിന് ഡ്യൂട്ടി ലഭിച്ചിരുന്നു. ആദ്യ ദിവസം വേദി 5 ലാണ് ഡ്യൂട്ടി ലഭിച്ചത് .അൻസാരി സാർ ആയിരുന്നു സ്റ്റേജ് മാനേജർ.പെൻസിൽ രചന, ജലച്ചായo, ഓയിൽ പെയിന്റിംങ്, കാർട്ടൂൺ ,കൊളാഷ് എന്നി മത്സരങ്ങൾ ആണ് വേദി 5 നൽ നടന്നത്. UP,HS,HSS എന്നിങ്ങനെയാണ് മത്സരം സംഘടിപ്പിച്ചത്.
                  കലോത്സവത്തിന്റെ രണ്ടാം ദിവസവും വേദി 5 ലാണ് ഡ്യൂട്ടി ലഭിച്ചത്.അജിത്ത് സാർ ആയിരുന്നു സ്റ്റേജ് മാനേജർ. ഓട്ടൻതുള്ളൽ ,യക്ഷഗാനം എന്നീ വിഭാഗങ്ങളിൽ ആണ് ഇന്ന് മത്സരം നടന്നത്.
               മൂന്നാം ദിവസം വേദി 2 ലാണ് ഡ്യൂട്ടി ലഭിച്ചത്.ഹബീബ് സാർ ആയിരുന്നു സ്റ്റേജ് മുനേജർ.കേരള നടനം ,നാടോടി നൃത്തം എന്നീ മത്സരങ്ങൾ ആണ് വേദിയിൽ നടന്നത്.HS,HSS  ആൺ-പെൺ വിഭാഗങ്ങളിൽ ആണ് മത്സരം നടന്നത്.
                നാലാം ദിവസം വേദി 3 ലാണ് ഡ്യൂട്ടി ലഭിച്ചത്.സുനിൽ കുമാർ സാറായിരുന്നു സ്റ്റേജ് മാനേജർ.മോണോ ആക്ട് മത്സരങ്ങൾ ആണ് വേദിയിൽ നടന്നത്. Up, HS, HSS എന്നീ ങ്ങനെയാണ് മത്സരം നടന്നത്.
           അഞ്ചാം ദിവസം സമാപന സമ്മേളനം നടന്നു. വിജയികൾക്ക് ട്രോഫി നൽകി.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ